/kalakaumudi/media/media_files/2025/10/04/vdnmmnn-2025-10-04-08-24-26.jpg)
മുംബൈ:ഒക്ടോബർ 1 മുതൽ കോഴിക്കോടു നിന്ന് മുംബൈയിലേക്ക് ദിവസേന നേരിട്ടുള്ള സർവീസുകൾ ആകാശ എയർ ആരംഭിച്ചു.
കേരളത്തിൽ നിന്ന് മുംബൈയെ കൂടാതെ, ബെംഗളൂരു, ജിദ്ദ, അബുദാബി എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർ 2022 ൽ കേരളത്തിൽ നിന്നാണ് സർവീസുകൾ ആരംഭിച്ചത്.
ഒക്ടോബർ 1 ന് ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 7.55 ന് പുറപ്പെട്ട് രാത്രി 9.40 ന് CSMIA യിൽ എത്തി.
കൊച്ചിയിൽ നിന്നും കോഴിക്കോടുനിന്നും ആഴ്ചയിൽ 28 സർവീസുകൾ മുംബൈ, ബെംഗളൂരു, ജിദ്ദ, അബുദാബി എന്നിവയുൾപ്പെടെ നടത്തുന്നു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആദ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിളക്ക് കൊളുത്തിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
ഉദ്ഘാടന വിമാനത്തിലെ ആദ്യ യാത്രക്കാരന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പ്രത്യേക ബോർഡിംഗ് പാസ് സമ്മാനിച്ചു.