അക്ബർ ട്രാവൽസ് ചെയർമാൻ ഡോ. കെ.വി. അബ്ദുൽ നാസറിന് ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്‌കാരം

മുൻ ഗോവയുടെയും മിസോറാമിന്റെയും ഗവർണറായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളക്ക്, കഴിഞ്ഞ അൻപത് വർഷങ്ങളായി സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളിൽ നൽകിയ സംഭാവനകളെ മാനിച്ചു ആദരവ് നൽകി

author-image
Honey V G
New Update
jsjsnnsn

മുംബൈ: 1994-ൽ കോഴിക്കോട് ആരംഭിച്ച ഇൻഡോ-അറബ് കോൺഫെഡറേഷൻ തന്റെ മുപ്പതാം വാർഷിക ഗ്ലോബൽ NRI സംഗമം താനെയിലെ വാഗ്ളെ എസ്റ്റേറ്റിലെ ആർ നെസ്റ്റ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ചു.

cbjm

മുൻ ഗോവയുടെയും മിസോറാമിന്റെയും ഗവർണറായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളക്ക്, കഴിഞ്ഞ അൻപത് വർഷങ്ങളായി സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളിൽ നൽകിയ സംഭാവനകളെ മാനിച്ചു ആദരവ് നൽകി. 

cbmmm

യാത്രയും വിനോദസഞ്ചാരവുമേഖലയിലേക്കുള്ള മികച്ച സംഭാവനകളെ മാനിച്ച് അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.വി. അബ്ദുൽ നാസറിനെ ‘ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പുരസ്‌കാരത്തിൽ’ പങ്കാളിയാക്കി ആദരിച്ചു. 

chjjkn

ചടങ്ങിൽ നിയമസഭാ അംഗം നിരഞ്ജൻ ധാവ്കറെ, , ലയൺ കുമാരൻ നായർ എന്നിവർ പങ്കെടുത്തു. 

ndjdndn

കലാപരിപാടികളുടെ ഭാഗമായി താര വർമ്മ അവതരിപ്പിച്ച ഹിന്ദി ഭാഷയിലെ ‘പൂതനാമോക്ഷം’ കഥകളിയും, നെടുമ്പള്ളി കൃഷ്ണമോഹൻ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും അരങ്ങേറി. 

xhjkkb

സംഘടനാ പ്രസിഡൻറ് അഡ്വ. പി.ആർ. രാജ്കുമാർ അധ്യക്ഷനായിരുന്നു. ഭൂപേഷ് ബാബു ആമുഖ പ്രസംഗം നടത്തി.

ശ്രീകാന്ത് നായർ സ്വാഗതവും മാളിയേക്കൽ കോയ നന്ദിയും അറിയിച്ചു.