/kalakaumudi/media/media_files/2025/08/01/jekfkfkxn-2025-08-01-18-01-56.jpg)
മുംബൈ:സിനിമയിൽ അഭിനയം തുടങ്ങിയിട്ട് നാൽപ്പതുവർഷം പിന്നിടുമ്പോഴും ഏറ്റവും മനോഹരമായി ഈ ജോലിചെയ്യാൻ ആഗ്രഹിക്കുന്നൊരു നടനാണ് ജഗദീഷ്.
ഈയടുത്തു എഴുപത് കഴിഞ്ഞ ജഗദീഷ് ഇന്ന് സ്വയം നവീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോൾ കലാകൗമുദിയോട് പറഞ്ഞു.
അഭിനയം തുടങ്ങിയ ആദ്യ നാളുകളിലെ പോലെ തന്നെ അഭിനയത്തെ സ്നേഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്. "ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയണേ എന്നാണ് ആഗ്രഹം"അദ്ദേഹം പറഞ്ഞു.
"അഭിനയത്തോടുള്ള അഭിനിവേശവും അടങ്ങാത്ത ആഗ്രഹവും മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ"മലയാള ത്തിന്റെ പ്രിയ നടൻ പറഞ്ഞു നിർത്തി. അതേസമയം അമ്മ സംഘടനയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പത്രിക പിൻ വലിച്ചെന്നും എല്ലാം നല്ലതിനാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
എന്നാൽ ഒരിക്കൽ കൂടി താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും അതിനെ കുറിച്ച് ആലോചനയെ ഇല്ലെന്നും ജഗദീഷ് പറഞ്ഞു.