അന്ധേരി മലയാളി സമാജം:ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം ആഗസ്റ്റ് 17-ന്

അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും.

author-image
Honey V G
New Update
nznznzn

മുംബൈ:അന്ധേരി മലയാളി സമാജത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം ആഗസ്റ്റ് 17, ഞായറാഴ്ച, വൈകുന്നേരം 6 മണിക്ക് അന്ധേരി ഷേർ-എ-പഞ്ചാബ് ജിംഖാന ഹാളിൽ വെച്ച് ചേരുന്നതാണ്.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക കണക്കുകളും യോഗത്തിൽ അവതരിപ്പിക്കും. കൂടാതെ, സമാജത്തിൻ്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14-ന് കനോസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ചും ഡിസംബർ 19 മുതൽ 21 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള കേരളോത്സവം 2025 എന്ന മെഗാ ഇവൻ്റിനെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്യും.

അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും. തിരഞ്ഞെടുപ്പിന് ശേഷം സ്നേഹവിരുന്നോടുകൂടി യോഗം പര്യവസാനിക്കുന്നതാണ്.സമാജത്തിലെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9820063617