/kalakaumudi/media/media_files/2025/09/13/kddnnn-2025-09-13-12-49-25.jpg)
മുംബൈ:അന്ധേരി മലയാളി സമാജത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ പതിനാലാം തീയതി ഞായറാഴ്ച രാവിലെ പത്തു മണിക്ക് അന്ധേരി മഹാകാളി കേവ്സ് റോഡിൽ, കനോസ സ്‌കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.
കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ കെ. ജയകുമാർ ഐ എ എസ് (റിട്ട) മുഖ്യാതിഥിയാകും.
പി ആർ കൃഷ്ണൻ
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സഖാവ് പി ആർ കൃഷ്ണനും, കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡണ്ട് ടി എൻ ഹരിഹരനും വിശിഷ്ടാതിഥികളായിരിക്കും.
ടി എൻ ഹരിഹരൻ
രാവിലെ പത്തുമണിക്കാരംഭിക്കുന്ന ആഘോഷങ്ങൾ വൈകുന്നേരം മൂന്നു മണിയോടെ പര്യവസാനിക്കും.
മാവേലി വരവേൽപ്പ്, സാംസ്കാരിക സമ്മേളനം, അമൃതാ നമ്പ്യാരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാർട്സ് ചിട്ടപ്പെടുത്തിയ, മനോഹരമായ നൃത്തപരിപാടികൾ, തിരുവാതിര, കവിതാ ദൃശ്യാവിഷ്‌കാരം, ഓണം ക്വിസ്സ് മത്സരം, കുളത്തൂർ വിനയൻ നയിക്കുന്ന തുടിപ്പ് ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, ഓണസദ്യ എന്നിവയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9820063617/ 9892123437 എന്നീ നമ്പറിൽ ബന്ധപ്പെടാം.