/kalakaumudi/media/media_files/2026/02/02/fhjjnm-2026-02-02-14-56-29.jpg)
മുംബൈ : മുംബൈയിലെ അന്ധേരി മലയാളി സമാജം 2026 ഫെബ്രുവരി 22-ന് (ഞായറാഴ്ച) വിപുലമായ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
അന്ധേരി ഈസ്റ്റ് മഹാകാളി കേവ്സ് റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ (ഗ്യാൻ ആശ്രമം) ഹാളിലാണ് ക്യാമ്പ് നടക്കുക.
ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സമയക്രമം. മെഡിക്കൽ ക്യാമ്പ് രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്തമായ ‘ഐ ഇൻസ്റ്റിറ്റ്യൂട്ട്’ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ പൊതുജനങ്ങൾക്ക് കണ്ണുകളുടെ സമഗ്ര പരിശോധന സൗജന്യമായി ലഭ്യമാകും.
ലോകപ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുമായി സഹകരിച്ചാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇതിൽ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും ലഭിക്കും.
എല്ലാ വിഭാഗം ജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അന്ധേരി മലയാളി സമാജം ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9820063617 ഇമെയിൽ: andherimalayalee@gmail.com
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
