അന്ധേരി മലയാളി സമാജത്തിൻ്റെ ഓണവും രജതജൂബിലി ആഘോഷവും സെപ്റ്റംബർ 14 ന്:കെ. ജയകുമാർ ഐ.എ.എസ് മുഖ്യാതിഥി

നർത്തകിയും അദ്ധ്യാപികയും നൃത്തസംവിധായകയുമായ അമൃത നമ്പ്യാർ ചിട്ടപ്പെടുത്തിയ നൃത്തനിത്യങ്ങൾ ആഘോഷങ്ങളുടെ പ്രത്യകതയാണ്

author-image
Honey V G
New Update
ndndndn

മുംബൈ:അന്ധേരി മലയാളി സമാജത്തിൻ്റെ ഓണവും രജതജൂബിലി ആഘോഷങ്ങളും സെപ്റ്റംബർ14 ന് നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ 10.00 മുതൽ അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലെ കനോസ്സ ഓഡിറ്റോറിയത്തിലാണ് ആഘോഷ ചടങ്ങുകൾ അരങ്ങേറുക.

ndnsnsn

ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ കെ. ജയകുമാർ ഐ.എ.എസ് മുഖ്യാതിഥി ആയിരിക്കും.

നർത്തകിയും അദ്ധ്യാപികയും നൃത്തസംവിധായകയുമായ അമൃത നമ്പ്യാർ ചിട്ടപ്പെടുത്തിയ നൃത്തനിത്യങ്ങളും ആഘോഷങ്ങളുടെ പ്രത്യകതയാണ്.

അതോടൊപ്പം കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ കൊളത്തൂർ വിനയന്റെ നേതൃത്വത്തിലുള്ള 'തുടിപ്പ് ഫോക്ക് ബാൻഡ്' അവതരിപ്പിക്കുന്ന ഊർജ്ജസ്വലമായ നാടൻപാട്ടുകളും അരങ്ങേറും.

സാംസ്കാരിക പരിപാടികൾക്ക് ശേഷം ഓണസദ്യ.

പ്രവേശന പാസ് കരസ്ഥമാക്കുവാൻ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക 9820063617/9892123437 email: andherimalayalee@gmail.com