/kalakaumudi/media/media_files/2026/01/12/kejejnn-2026-01-12-17-10-51.jpg)
മുംബൈ: ബ്രിഹൺ മുംബൈ നഗരസഭ (BMC) തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ രംഗത്ത് വാക്കേറ്റങ്ങളും പരസ്പര ആക്രമണങ്ങളും ശക്തമാകുന്നു.
ഈ സാഹചര്യത്തിൽ ബിജെപി നേതാവ് കെ. അണ്ണാമലൈയും മഹാരാഷ്ട്ര നവനിർമാണ സേന (MNS) അധ്യക്ഷ രാജ് തക്കറെയും തമ്മിലുള്ള വാഗ്വാദം പുതിയ വിവാദമായി മാറിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അണ്ണാമല നടത്തിയ പരാമർശങ്ങൾക്കെതിരെ രാജ് താക്കറെ ശക്തമായി പ്രതികരിച്ചിരുന്നു.കൂടാതെ മുംബൈയിൽ പ്രചാരണം നടത്താൻ അനുവദിക്കില്ലെന്നും രാജ് താക്കറേ പ്രസ്താവന ഇറക്കിയിരിന്നു.
എന്നാൽ രാജ് താക്കറെയുടെ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച അണ്ണാമലൈ, “ആരെങ്കിലും തന്നെ തടയാൻ ശ്രമിച്ചാലും മുംബൈയിൽ പ്രചാരണം നടത്തും” എന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു നേരെ ഭീഷണികൾ ഉയരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇതിന് മറുപടിയായി, മുംബൈയിലെ പ്രാദേശിക വിഷയങ്ങളിൽ പുറത്തുനിന്നുള്ള നേതാക്കൾ ഇടപെടരുത് എന്ന നിലപാടാണ് രാജ് തക്കറെ ആവർത്തിച്ചത്. ഈ പരാമർശങ്ങളാണ് ഇരുവരുടെയും വാക്കേറ്റം കൂടുതൽ രൂക്ഷമാക്കിയത്.
ബിഎംസി തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക പോരാട്ടമായതിനാൽ, ഇത്തരം വാഗ്വാദങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മറാഠി സ്വത്വം, നഗരഭരണം, രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോൾ ഏറ്റുമുട്ടലുകളുടെ കേന്ദ്രബിന്ദു. അണ്ണാമലെ –രാജ് താക്കറെ വാഗ്വാദം മുംബൈ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ രാഷ്ട്രീയ ചൂട് പകരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
