/kalakaumudi/media/media_files/2025/08/16/jssksmm-2025-08-16-20-04-54.jpg)
മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം 2025 ആഗസ്റ്റ് 15, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ച് നടന്നു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 11 മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പൊതുയോഗത്തില്‍ പങ്കെടുത്തു.
/filters:format(webp)/kalakaumudi/media/media_files/2025/08/16/hdhmmm-2025-08-16-20-07-12.jpg)
പ്രസിഡന്റ് റീന സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു. അനില്‍ പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി കഴിഞ്ഞ പോതുയോഗത്തിന്റെ മിനിട്ട്സും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രെഷറര്‍ പി.രാമചന്ദ്രന്‍ 2024-25 ലെ വരവ് ചെലവു കണക്കുകള്‍ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ശിവന്‍ ചെര്‍പ്പുളശ്ശേരി, സലിലന്‍, ജയനാരായണന്‍, പി.എം ബാബു, കാര്‍ത്തിക കെ.വി, അജിഷ, ശ്രീദേവി മുരളീധരന്‍, വന്ദന സത്യന്‍, സജുമോന്‍, വത്സ ദീപക്, കുഞ്ഞികൃഷ്ണന്‍, നിഖില്‍ കാട്ടാമ്പള്ളി, ഗിരിജാവല്ലഭന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കുകൊണ്ട് സംസാരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/08/16/vdhnmcn-2025-08-16-20-07-41.jpg)
തുടര്‍ന്ന് 2025-28 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തക സമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സന്ദീപ് വര്‍മ്മ,വൈസ് പ്രസിഡന്റ്‌മാരായി ടി.വി.രതീഷ്, ബാബുരാജന്‍ പി.പി, ലതിക ബാലകൃഷ്ണന്‍, കെ.എസ് മോഹന്‍കുമാര്‍, പി.ഡി ജയപ്രകാശ് എന്നിവരും, ജനറല്‍ സെക്രട്ടറിയായി റീന സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായി കെ.കെ.പ്രദീപ്കുമാര്‍, അനില്‍ പ്രകാശ്, നിഖില്‍ കാട്ടാമ്പള്ളി, ജയശ്രീ രാജേഷ്, വിനോദ്കുമാര്‍ നായര്‍ എന്നിവരും, ട്രെഷററായി രാജന്‍ നായരും അടങ്ങുന്ന പുതിയ 51 അംഗ പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കി.റീന സന്തോഷ് ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് അതേ വേദിയില്‍ വച്ച് പതിനാലാം മലയാളോത്സവത്തിന്റെ ഉദ്ഘാടനം നടന്നു.
സാഹിത്യകാരന്‍ ജി. വിശ്വനാഥന്‍ പതിനാലാം മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പതിനാറാം നൂറ്റാണ്ടില്‍ സാമൂഹികമായ അരാജകത്വം നിറഞ്ഞു നിന്നിരുന്ന കേരളത്തില്‍ ഒരു വ്യവസ്ഥയുണ്ടാക്കാനും അരാജകത്വത്തില്‍ നിന്ന് ഒരു ജനതയെ ഐക്യത്തിലേക്ക് ഉയര്‍ത്തുവാനും വേണ്ടിയാണ് എഴുത്തച്ചന്‍ മര്യാദപുരുഷോത്തമനെ സൃഷ്ടിച്ചതെന്നും സാമ്പത്തിക സ്വാതന്ത്ര്യവും ആത്മീയവും വൈകാരികവുമായ സ്വാതന്ത്ര്യവും നിലനിര്‍ത്തിയാലേ പരമമായ സ്വാതന്ത്ര്യമുണ്ടാവൂ എന്നും വിശ്വനാഥന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മലയാളിയുടെ സാംസ്കാരിക സ്വത്വങ്ങളും അടയാളങ്ങളും പുതിയ തലമുറയിലേക്ക് പകരുക എന്നത് ഭാഷാ അദ്ധ്യാപനത്തിന്‍റെയും ഭാഷാപ്രവര്‍ത്തത്തിന്റെയും അടിസ്ഥാനപരമായ കര്‍ത്തവ്യം കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
