വിക്രോളി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷിക മഹോത്സവം

ജൂൺ 4 ന് രാവിലെ മുതൽ അഷ്ടാഭിഷേകം വിശേഷാൽ നെയ്യഭിഷേകവും പ്രതിഷ്ഠാ പൂജകളും ഗാവ് ദേവിയുടെ പുന:പ്രതിഷ്ഠാകർമ്മവും തുടർന്ന് മഹാ അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
New Update
ayphhfdj

മുംബൈ: വിക്രോളി അയ്യപ്പ ക്ഷേത്രത്തിന്റെ പന്ത്രണ്ടാമത് പ്രതിഷ്ഠ വാർഷികം നാളെ ജൂൺ2 ന് ആരംഭിക്കും.

ക്ഷേത്ര തന്ത്രി ഇടപ്പിള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാ വിധികൾ നടക്കുക. ജൂൺ 2 ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, അഗ്‌നി ജനനം, പ്രായശ്ചിത ഹോമം, കലശാഭിഷേകവും വൈകുന്നേരം ഏഴ് മണി മുതൽ ശങ്കർ ശിഷ്യ പരിവാറിന്റെ നാമസങ്കീർത്തനം എന്നിവ ഉണ്ടായിരിക്കും.

 ജൂൺ 3 ന് അനുജ്ഞാന കലശപൂജയും അധിവാസഹോമവും വൈകുന്നേരം ഏഴ് മണി മുതൽ തിരുവനന്തപുരം ആദി തരംഗ് അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയും ഉണ്ടായിരിക്കും.

ജൂൺ 4 ന് രാവിലെ മുതൽ അഷ്ടാഭിഷേകം വിശേഷാൽ നെയ്യഭിഷേകവും പ്രതിഷ്ഠാ പൂജകളും ഗാവ് ദേവിയുടെ പുന:പ്രതിഷ്ഠാകർമ്മവും തുടർന്ന് മഹാ അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.