/kalakaumudi/media/media_files/2025/12/11/jejejejn-2025-12-11-12-49-04.jpg)
മുംബൈ:അന്റോപ് ഹിൽ അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 13 ന് കാഞ്ഞാണി പഴങ്ങാപ്പാറമന മണികണ്ഠൻ നമ്പുതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തോടെ തുടക്കം തുടർന്ന് ആവാഹനം.ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ നാരായണീയ പാരായണം,ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം.
വൈകിട്ട് ആറ് മണിമുതൽ ഭജന തുടർന്ന് ദീപാരാധനയും ഹരിവരാസനം ആലപിച്ച് ചടങ്ങുകൾക്ക് സമാപനം കുറിയ്ക്കുമെന്ന് പ്രസിഡന്റ് ആർ.വി.വേണുഗോപാൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 9821042212
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
