/kalakaumudi/media/media_files/2025/11/07/mrndnn-2025-11-07-10-58-54.jpg)
മുംബൈ : ശുദ്ധഭക്ഷണം ജന്മാവകാശമാണ് എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലറും ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ: കെ.കെ.എൻ.കുറുപ്പിൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ "ഭക്ഷ്യശ്രീ" എന്ന ബഹുജന പ്രസ്ഥാനത്തിൻ്റെ മുംബൈയിലെ കോ -ഓർഡിനേറ്ററായി ബോംബെ കേരളീയ സമാജം സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ എ.ആർ. ദേവദാസിനെ നിയമിച്ചു.
നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണത്തിൽ അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന മാലിന്യമയവും മഹാരോഗഹേതുക്കളുമായ പദാർത്ഥങ്ങൾ ഒഴിവാക്കി പരിശുദ്ധവും പ്രകൃതിദത്തവുമായ ഭക്ഷ്യ ജീവിതരീതിയെ പരിചയപ്പെടുത്തുവാനും ബോധവൽക്കരണത്തിലൂടെ പുതിയ തലമുറക്ക് പകർന്നു നൽകാനുമുള്ള മഹത്തായ ഒരു യജ്ഞമാണ് 'ഭക്ഷ്യശ്രീ' പ്രസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്.
വടകരയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രമാണ് ഭക്ഷ്യശ്രീയുടെ ആസ്ഥാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
