എ.ആർ. ദേവദാസ് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടി

എ. ആർ. ദേവദാസ് ബോംബെ കേരളീയ സമാജം സെക്രട്ടറിയും സമാജത്തിൻ്റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിൻ്റെ പത്രാധിപരുമാണ്.

author-image
Honey V G
New Update
svkskkk

തിരുവനന്തപുരം:സാമൂഹ്യ- സാഹിത്യ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഭാരത് സേവക് സമാജ് ( നാഷനൽ ഡവലപ്മെൻ്റ് ഏജൻസി , പ്ലാനിങ്ങ് കമ്മീഷൻ, ഗവൺമെൻ്റ് ഓഫ് ഇന്ത്യ) എ.ആർ.ദേവദാസിനെ ദേശീയ പുരസ്കാരം നൽകി ആദരിച്ചു.

വിവിധ മേഖലകളിൽ കഴിവു തെളിയിക്കുകയും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നവർക്കാണ് സംഘടന പുരസ്കാരങ്ങൾ നൽകി വരുന്നത്.

ജൂൺ-12 വ്യാഴം തിരുവനന്തരം കവടിയാറിൽ സദ്ഭാവനാ ഹാളിൽ നടന്ന പരിപാടിയിൽ ഭാരത് സേവക് സമാജ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ആണ് പുരസ്കാരം നൽകിയത്.

സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. എ. ആർ. ദേവദാസ് ബോംബെ കേരളീയ സമാജം സെക്രട്ടറിയും സമാജത്തിൻ്റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിൻ്റെ പത്രാധിപരുമാണ്.

Mumbai City