ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഷ്ടപദി കച്ചേരി; മുംബൈയിൽ നിന്നുള്ള കലാകാരികളുടെ സംഗീതാർച്ചന

പരമ്പരാഗത സംഗീതശൈലിയോടൊപ്പം ശുദ്ധമായ ആലാപനവും ലയസമന്വയവും കച്ചേരിയുടെ പ്രത്യേകതയായിരിക്കും

author-image
Honey V G
New Update
mvnmmm

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന മുറജപവും ലക്ഷദീപാർച്ചനയോടനുബന്ധിച്ചുള്ള കലാ-സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് ജനുവരി 11-ന് വൈകുന്നേരം ഭഗവാന്റെ സന്നിധിയിൽ അഷ്ടപതി കച്ചേരി അരങ്ങേറും.

മുംബൈയിൽ നിന്നുള്ള പ്രമുഖ സംഗീത അധ്യാപിക രജനി കൃഷ്ണകുമാർ നേതൃത്വം നൽകുന്ന ഈ കച്ചേരിയിൽ അവരുടെ ശിഷ്യകളായ കൃഷ്ണകുമാരി അജയ്, ജയശ്രീ കുറുപ്പ്, രമണി രാധാകൃഷ്ണൻ, ബിന്ദു മഹേശ്വരൻ, സ്മിഷ ജയൻ എന്നിവർ പങ്കെടുക്കും.

ഭക്തിരസസാന്ദ്രമായ അഷ്ടപദികൾ മുഖേന ഭഗവാനെ സംഗീതാർച്ചന അർപ്പിക്കുന്ന ഈ കച്ചേരി, ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് ആത്മീയ ഭംഗി പകരുമെന്നാണ് പ്രതീക്ഷ.

പരമ്പരാഗത സംഗീതശൈലിയോടൊപ്പം ശുദ്ധമായ ആലാപനവും ലയസമന്വയവും കച്ചേരിയുടെ പ്രത്യേകതയായിരിക്കും.

കച്ചേരിയിൽ പ്രദീപ് എം. വയലിനിലും നിഖിൽ മധുസൂദനൻ നായർ എടയ്ക്കയിലും അനുഗമനം നൽകും.

സംഗീതവും താളവും ആത്മീയതയും ഒരുമിക്കുന്ന ഈ അഷ്ടപതി കച്ചേരി, ലക്ഷദീപാർച്ചനയുടെ ഭക്തിമയമായ അന്തരീക്ഷത്തിൽ ശ്രദ്ധേയമായ ഒരു ചടങ്ങായി മാറും.