/kalakaumudi/media/media_files/2025/08/28/jdjdnxm-2025-08-28-07-39-45.jpg)
മുംബൈ:മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ ബുധനാഴ്ച്ച രാത്രി നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് അമ്മയും മകളും ഉൾപ്പെടെ 12 പേർ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ, വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെ ആറ് പേർ മരണപ്പെട്ടു.
വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർഎഫ്)രണ്ട് ടീമുകളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം പ്രദേശത്തെ വിവിധ ആശുപത്രികളിലായി 7 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) ഒരു പ്രസ്താവനയിൽ പറഞ്ഞു.ചികിത്സയ്ക്ക് ശേഷം മറ്റ് മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്നലെ രാത്രി 11:30 നാണ് അപകടം നടന്നത്. 18 വർഷം പഴക്കമുള്ള ഈ കെട്ടിടം വളരെ അപകടകരമാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.
വസായ് താലൂക്കിലെ നാരംഗി റോഡിൽ ചാമുണ്ഡ നഗറിനും വിജയ് നഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന രമാഭായ് അപ്പാർട്ട്മെന്റിന്റെ നാല് നില കെട്ടിടത്തിന്റെ പിൻഭാഗമാണ് തകർന്ന് വീണത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
