താനെയിലെ മുംബ്രയ്ക്ക് സമീപം ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 യാത്രക്കാർ മരിച്ചു:അപകടത്തിന് കാരണം അമിത തിരക്ക് മൂലമെന്ന് പ്രാഥമിക നിഗമനം

ട്രെയിൻ അമിതമായി തിരക്കിലായിരുന്നതിനാലും യാത്രക്കാർ വാതിലുകളുടെ ഇരുവശത്തും നിന്നതിനാലുമാണ് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

author-image
Honey V G
New Update
aeeghbn

മുംബൈ:ടിട്ട്വാലയിൽ നിന്നും മുംബൈ സി എസ് ടി യിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്നാണ് 12 ഓളം യാത്രക്കാർ തെറിച്ചു വീണത്.

താനെയ്ക്കടുത്ത് മുംബ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ട്രെയിനിൽ നിന്ന് 12 യാത്രക്കാർ വീഴുകയും അതിൽ 5 യാത്രക്കാർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്‌.

അപകടകാരണം എന്താണെന്ന് കൃത്യമായി കണ്ടെത്താൻ അധികൃതർ ശ്രമിക്കുകയാണ്.ട്രെയിൻ അമിതമായി തിരക്കിലായിരുന്നതിനാലും യാത്രക്കാർ വാതിലുകളുടെ ഇരുവശത്തും നിന്നതിനാലുമാണ് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.