/kalakaumudi/media/media_files/2025/09/19/mfmdmm-2025-09-19-07-09-01.jpg)
മുംബൈ: നഗരത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് പൊലിസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അഞ്ചോ അതിൽ അധികമോ പേർ ഒത്തുകൂടാൻ പാടില്ലെന്നും ആയുധങ്ങളോ ആയുധമാക്കാൻ സാധ്യതയുള്ള വസ്തുക്കളോ കൈവശം വയ്ക്കാൻ പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/09/19/jdjdnnn-2025-09-19-07-10-27.jpg)
നഗരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന വിവരങ്ങളെ തുടർന്നാണ് നടപടി. കൂടാതെ ജാഥകളും പ്രതിഷേധങ്ങളും വിലക്കിയിട്ടുണ്ട്.പൊതു ഇടത്ത് പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ലൗഡ് സ്പീക്കറുകൾ ഉപയോ​ഗിക്കാൻ പാടില്ലെന്നും പൊലീസ് ഉത്തരവിൽ പറഞ്ഞു.
എന്നാൽ സ്കൂളുകൾ ഓഫീസുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കല്ല് ഉൾപ്പെടെയുള്ളവ കൊണ്ടു നടക്കുന്നതിനും ശേഖരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്ന വിവരത്തെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
