അയ്യപ്പ ഭക്തസംഗമം 2026; ഉൽവെയിൽ ജനുവരി 10, 11 തീയതികളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകൾ

അയ്യപ്പ ഭക്തർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സംഗമം, ആത്മീയതയും സംസ്കാരവും ഒരുമിക്കുന്ന അപൂർവ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

author-image
Honey V G
New Update
kejennn

മുംബൈ: ശ്രീ ധർമ്മശാസ്ത സേവാ സംഘം, ഉൽവെയുടെ നേതൃത്വത്തിൽ അയ്യപ്പ ഭക്തസംഗമം 2026 ജനുവരി 10, 11 (ശനി, ഞായർ) ദിവസങ്ങളിൽ ഭക്തിപൂർണമായ ചടങ്ങുകളോടെ നടക്കും.

ശ്രീ അംബാജി മാതാ മന്ദിർ, പ്ലോട്ട് നമ്പർ 21 & 22, സെക്ടർ 9, ഉൽവെ ആണ് വേദി.

അയ്യപ്പ സ്വാമിയുടെ ആരാധനയും ഭക്തിപാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിനായാണ് ഈ രണ്ട് ദിവസത്തെ സംഗമം സംഘടിപ്പിക്കുന്നത്.

ജനുവരി 10-ന് പുലർച്ചെ 5.30-ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് പൂജകൾ, ഭജന, ശ്രീഭൂതനാഥ പൂജ, ക്ലാസിക്കൽ നൃത്താവതരണങ്ങൾ എന്നിവ അരങ്ങേറും.

വൈകുന്നേരം ദീപാരാധന, വിവിധ സാംസ്‌കാരിക പരിപാടികൾ, ഡാൻസ് അവതരണങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കും.

രാത്രി അന്നദാനത്തോടെയാണ് ആദ്യ ദിനം സമാപിക്കുക. ജനുവരി 11-ന് രാവിലെ വീണ്ടും പൂജകളും ഹോമങ്ങളും നടക്കും.

വൈകുന്നേരം ഹവനം, ചെണ്ടമേളം, ശരണം കീർത്തനം, തിരുവാതിര തുടങ്ങിയ പരിപാടികൾക്ക് ശേഷം രാത്രി സമാപന സമ്മേളനം നടക്കും.

അയ്യപ്പ ഭക്തർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സംഗമം, ആത്മീയതയും സംസ്കാരവും ഒരുമിക്കുന്ന അപൂർവ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.