ഗോരേഗാവ് ബങ്കൂർനഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീ കിരാത ശിവ പ്രതിഷ്ഠ മഹോത്സവം

28 ശനിയാഴ്ച രാവിലെ 6 മണിമുതൽ വൈകുന്നേരം 5 മണിവരെ ശ്രീ കിരാതശിവന് അഖണ്ഡനാമം.5 മണിമുതൽ 6 മണിവരെ ഭജൻസ്.6 മണിക്ക് കർപ്പൂര ദീപ പ്രദക്ഷിണം.6.30 ന് ചെറുതുരുത്തി കലാമണ്ഡലത്തിന്റെ കിരാതം കഥകളി.

author-image
Honey V G
New Update
banaghekdkofofk

മുംബൈ:ഗോരേഗാവ് ബങ്കൂർനഗർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ ശ്രീ കിരാത ശിവ പ്രതിഷ്ഠ മഹോത്സവം ജൂൺ 27 മുതൽ 29 വരെ നടത്തപ്പെടുന്നു.

27 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ശ്രീ കിരാത ശിവന് ലക്ഷാർച്ചന. 11 മണിക്ക് ശ്രീമത് ശിവപുരാണ പാരായണം. 12.30ന് മഹാപ്രസാദം. 1 മണിക്ക് ശ്രീമത് ശിവപുരാണ പാരായണം തുടരും. വൈകുന്നേരം 6 മണി മുതൽ 7 മണിവരെ മാതൃസംഘത്തിന്റെ ഭജന.7 മണിക്ക് ശ്രീ രാമകൃഷ്ണ ഭജൻ സമാജ് രാംമന്ദിറിന്റെ രുദ്രാഭിഷേകം.

28 ശനിയാഴ്ച രാവിലെ 6 മണിമുതൽ വൈകുന്നേരം 5 മണിവരെ ശ്രീ കിരാതശിവന് അഖണ്ഡനാമം. 5 മണിമുതൽ 6 മണിവരെ ഭജൻസ്. 6 മണിക്ക് കർപ്പൂര ദീപ പ്രദക്ഷിണം. 6.30 ന് ചെറുതുരുത്തി കലാമണ്ഡലത്തിന്റെ കിരാതം കഥകളി.

 29 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് അഭിഷേകം.5.45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം.9 മണിക്ക് കലശപൂജ. 10 മണിക്ക് ശ്രീ കിരാതശിവന് കലശാഭിഷേകം തുടർന്ന് ഇളനീരഭിഷേകം ഉത്സവദർശനം. 11 മണിക്ക് കളം കുറിക്കൽ ആരംഭം. വൈകുന്നേരം 6.30 ന് പുഷ്പാഭിഷേകം. 7മണിക്ക് കളമെഴുത്ത് പാട്ട്, നാളികേരം എറിയൽ വഴിപാട്. 11മണിക്ക് കളമെഴുത്ത് പാട്ട് സമാപനം.