/kalakaumudi/media/media_files/2025/11/08/nnrndnndn-2025-11-08-18-41-57.jpg)
താനെ : ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരുന്ന തുലാം മാസത്തിലെ ആയില്യ പൂജ നവംബർ 12 ന് നടത്തപെടുന്നു.
വൈകീട്ട് അത്താഴ പൂജകൾക്ക് 8.00 മണിക്ക് കൂടി ആയില്യ പൂജ ചടങ്ങുകൾ ആരംഭിക്കും.
ആയില്യപൂജയോടനുബന്ധിച്ചു ക്ഷേത്ര നടപന്തലിൽ പ്രത്യേകം നാഗക്കളം ഒരുക്കുന്നുണ്ട്.നേതൃത്വം നൽകുന്നത് കേരളത്തിൽ നിന്നുവരുന്ന പുള്ളുവൻപാട്ട് കലാകാരൻ വിഷ്ണു മുരളീധരനും സംഘവുമാണ്
ക്ഷേത്രം തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിയുടെ നിർദ്ദേശാനുസരണം സാമ്പ്രദായിക പൂജ കർമ്മങ്ങൾ നടക്കും.
ആയില്യ പൂജയുടെ ഭാഗമായി നാഗക്കളം ഒരുക്കുന്നതോടൊപ്പം പുള്ളുവൻ പാട്ടും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :7262929099
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
