/kalakaumudi/media/media_files/2026/02/09/jfhjmm-2026-02-09-08-12-31.jpg)
മുംബൈ: IPTA കേരള -മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ, 2023- ഇൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടി ബീന ആർ. ചന്ദ്രൻ അവതരിപ്പിക്കുന്ന പ്രശസ്ത ഏകാംഗ നാടകം ‘ഒറ്റ ഞാവൽ മരം’ ഫെബ്രുവരി 21 ന് വൈകിട്ട് 6.59 ന് നെരൂൾ എൻ ബി കെ എസ് ഹാളിൽ അരങ്ങേറും.
/filters:format(webp)/kalakaumudi/media/media_files/2026/02/09/nxndnxn-2026-02-09-08-20-29.jpg)
ചെറുപ്പം മുതൽ നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചതിലൂടെ വ്യാപക ശ്രദ്ധയും കയ്യടിയും നേടി.
ഈ നാടകം ഇതിനോടകം വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളിൽ അരങ്ങേറി ശ്രദ്ധേയമായ പ്രതികരണങ്ങൾ നേടി കഴിഞ്ഞിട്ടുണ്ട്.
നാടകത്തിൽ ബീന ആർ. ചന്ദ്രൻ വേദിയിലെത്തുമ്പോൾ, രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്. കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/02/09/mcnxnxn-2026-02-09-08-20-54.jpg)
വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ 30 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഏകപാത്ര നാടകം അവരുടെ ആദ്യ അനുഭവമായിരുന്നു. കലാപാഠശാലയുടെ തന്നെ, നൂറോളം വേദികൾ പിന്നിട്ട ‘തളപ്പ്’ എന്ന നാടകത്തിലെ പ്രധാന വേഷവും അധ്യാപിക കൂടിയായ ബീന ആർ. ചന്ദ്രൻ തന്നെയാണ് അവതരിപ്പിച്ചത്.
അധ്യാപികയായ ബീന ആർ. ചന്ദ്രൻ പ്രവർത്തിക്കുന്ന സ്കൂളിൽ കുട്ടികളുടെ നാടകക്കളരി സജീവമായി തുടരുകയാണ്. ‘ഭാഷാ പഠനത്തിൽ തിയേറ്ററിന്റെ പങ്കെന്ത്’ എന്ന വിഷയത്തെ ആധാരമാക്കി കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന പട്ടാമ്പി പരുതൂർ സ്വദേശിനിയായ ഈ അതുല്യ നടി, കലയും വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന ശ്രദ്ധേയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
