/kalakaumudi/media/media_files/2025/05/31/MhiTsqS0tLT8EYwKPQSL.jpg)
മുംബൈ:നഗരത്തിലെ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്)ജൂൺ 1 ഞായറാഴ്ച മുതൽ മന്ത്രാലയത്തിൽ നിന്ന് താനെയിലേക്കുള്ള നേരിട്ടുള്ള എസി ബസ് റൂട്ട് പ്രഖ്യാപിച്ചു.
ദക്ഷിണ മുംബൈയിലെ മന്ത്രാലയത്തെ താനെയിലെ ബാൽക്കുവുമായി ബന്ധിപ്പിക്കുന്ന പുതിയ എയർ കണ്ടീഷൻഡ് A 490 (എസി) ബസ് റൂട്ട് താനെ നിവാസികൾക്ക് അനുഗ്രഹമാകും. യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പുതിയ പോയിന്റ്-ടു-പോയിന്റ് ബസ് സർവീസ് ഈസ്റ്റേൺ ഫ്രീവേ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ വഴിയാണ് സഞ്ചരിക്കുക.
താനെയിൽ നിന്ന് രാവിലെ 7:30 നും 8:00 നും മാണ് ബസുകൾ യാത്ര തിരിക്കുക.അതേസമയം മന്ത്രാലയത്തിൽ നിന്ന് തിരിച്ചുള്ള ബസുകൾ വൈകുന്നേരം 5:30 നും 6:00 നും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.