ഭാണ്ഡുപ്പ് ബസ് അപകടം:മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ 5 ലക്ഷം രൂപ ധന സഹായം

റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ ഒരാൾ രാജാവാടി ആശുപത്രിയിലേത്തിയ ശേഷമാണ്. മരിച്ചത്.ബാക്കി 3 പേർ ആശുപത്രിയിൽ എത്തും മുമ്പേ മരണത്തിന് കീഴടങ്ങിയിയിരുന്നു. പരിക്കേറ്റ 9 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

author-image
Honey V G
New Update
hfgjjkmn

മുംബൈ : ഇന്നലെ രാത്രി ഏകദേശം 10 മണിക്കാണ് ഭാണ്ടുപ്പിൽ വലിയ അപകടം നടന്നത്. BEST (Brihanmumbai Electric Supply and Transport) ബസ് പുറകിലേക്ക് എടുത്തപ്പോൾ നിയന്ത്രണം വിട്ട് വഴിയരികിൽ നിന്നിരുന്നവരുടെ മുകളിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്ന് 4 പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്കേറ്റു. റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ ഒരാൾ രാജാവാഡി ആശുപത്രിയിലേത്തിച്ചപ്പോഴാണ് മരിച്ചത്.ബാക്കി 3 പേർ ആശുപത്രിയിൽ എത്തും മുമ്പേ മരണത്തിന് കീഴടങ്ങിയിയിരുന്നു.

പരിക്കേറ്റ 9 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്.'പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക്മാറ്റി, അവർ ചികിത്സയിലാണ്.എങ്ങനെ സംഭവിച്ചു എന്നറിയില്ല, പുതു വർഷം ആഘോഷിക്കാനിരിക്കെ ഈ സംഭവം നടന്നത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി".ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ പൊലീസ് FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്, വിശദമായ അന്വേഷണം നടക്കുകയാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ ദുരന്തത്തെ “വളരെ ദു:ഖകരമായ ഒരു സംഭവം” എന്നു വിശേഷിപ്പിച്ചു. X (പഴയ Twitter) പോസ്റ്റിലൂടെ അദ്ദേഹം മരിച്ചവർക്കുള്ള ധന സഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ബസ്സ് ഡ്രൈവറെയും ചില ഉദ്യോഗസ്ഥരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു.

അന്വേഷണം തുടരുകയാണ്, അപകടം സാങ്കേതിക തകരാറോ ഡ്രൈവർ അശ്രദ്ധയോ കാരണമായിട്ടുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്.