/kalakaumudi/media/media_files/2025/08/18/jajdjdjndn-2025-08-18-20-01-34.jpg)
മുംബൈ:രാഷ്ട്രീയ സ്വയം സേവക് സംഘം ഭാരത് ഭാരതി മുബൈ, താനെ, നവിമുംബൈയിലെ മലയാളി സ്വയം സേവകർക്കും കുടുംബാംഗങ്ങൾക്കുമായി ഏകതാസംഗമം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
സംഘത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കൂടിയാണ് ഇന്നലെ താനെ ഗോഡ്ബന്ദർ റോഡിലുള്ള ഹിരാനന്ദനി മെഡോസിൽ ഡോ:കാശിനാഥ് ഘാനേക്കർ നാട്യഗൃഹിൽ നടന്ന ഏകതാ സംഗമത്തിൽ നടന്നത്.
കേരളത്തിലെ മുൻകാല സംഘ സാരഥികളായ എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് ചന്ദ്രശേഖർ സുർവെ(സംഘചാലക് താനെ വിഭാഗ്)ചിന്തൻ ഉപാദ്ധ്യായ (പശ്ചിമ ക്ഷേത്രീയ സഹ പ്രചാരക്)എന്നിവരും പങ്കെടുത്തു.
ഭാരത് ഭാരതി പ്രമുഖ് എ.ആർ ഗോകുൽ ദാസ് മുംബയിൽ മലയാളികളുടെ ഇടയിൽ നടക്കുന്ന സംഘ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിനോദ് കുമാർ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.പി.സുരേഷ് ബാബു, ടി. എ.ശശി എന്നിവരും സംബന്ധിച്ചു.ഉച്ചക്ക് ഓണ സദ്യയും തുടർന്ന് മുംബൈയിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വർണ്ണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും പത്താം ക്‌ളാസിലെയും പ്ലസ് വൺ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.