ഭാരത് ഭാരതി ഓണാഘോഷം ആഗസ്ത് 17 ന്

ആഗസ്റ്റ്-17 ഞായർ രാവിലെ 9-30 മുതൽ താനെ ഘോഡ്ബന്ദർ റോഡ് മാൻപാഡക്കടുത്ത ഹീരാനന്ദനി മെഡോസിലെ ഡോ:കാശിനാഥ് ഘാനേക്കർ നാട്യഗൃഹിലാണ് പരിപാടി.

author-image
Honey V G
New Update
wgbbbn

മുംബൈ:രാഷ്ട്രീയ സ്വയംസേവക സംഘം ഭാരത് ഭാരതി മുബൈ, താനെ, നവിമുംബൈ യിലെ മലയാളി സ്വയം സേവകർക്കും കുടുംബാംഗങ്ങൾക്കുമായി ഏകതാസംഗമം എന്ന പേരിൽ 53- മത് ഓണാഘോഷം സംഘടിപ്പിക്കുന്നു.

സംഘത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കൂടിയാണ് ഈ സംഗമം കൊണ്ടുദ്ദേശിക്കുന്നത്.

ആഗസ്റ്റ്-17 ഞായർ രാവിലെ 9-30 മുതൽ താനെ ഘോഡ്ബന്ദർ റോഡ് മാൻപാഡക്കടുത്ത ഹീരാനന്ദനി മെഡോസിലെ ഡോ:കാശിനാഥ് ഘാനേക്കർ നാട്യഗൃഹിലാണ് പരിപാടി.

കേരളത്തിലെ മുൻകാല സംഘ സാരഥികളായ എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ, ഹരികൃഷ്ണകുമാർ, പി.ആർ.ശശിധരൻ എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് ചന്ദ്രശേഖർ സുർവെ( സംഘചാലക് RSS താനെ വിഭാഗ്), ചിന്തൻ ഉപാദ്ധ്യായ ( RSS പശ്ചിമ ക്ഷേത്രീയ സഹ പ്രചാരക്) എന്നിവരും സംബന്ധിക്കും.

ഉച്ചക്ക് ഓണ സദ്യയും തുടർന്ന് മുംബൈയിലെ ബാലഗോകുലങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നതെന്ന് പ്രമുഖ് എ. ആർ. ഗോകുൽദാസ് അറിയിച്ചു.