/kalakaumudi/media/media_files/2025/10/10/hcghj-2025-10-10-12-29-59.jpg)
മുംബൈ : ശ്രീനാരായണ മന്ദിരസമിതി ഭീവണ്ടി ഗുരു സെൻ്ററിൻ്റെ വാർഷികം 12 ന് ഞായറാഴ്ച രാവിലെ 10 മുതൽ ദമൻഖർ നാക്കയ്ക്ക് സമീപമുള്ള ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി പരിസർ ഹാളിൽ നടക്കും.
രാവിലെ 10.30 ന് ഗുരുപൂജയും പ്രാർത്ഥനാ യോഗവും. തുടർന്ന് പ്രഭാഷണം. 12 മുതൽ സാംസ്കാരിക സമ്മേളനം. 1 മണി മുതൽ കലാപരിപാടികൾ തുടർന്ന് മഹാപ്രസാദം.
മന്ദിരസമിതി ഭാരവാഹികളും ബില്ലവർ അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. കൂടാതെ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്ന് യൂണിറ്റ് സെക്രടറി എൻ. വിജയൻ അറിയിച്ചു. ഫോൺ: 94226 60663