ഭിവണ്ടിയിൽ തിരഞ്ഞെടുപ്പ് ചൂട് അക്രമമായി; ബിജെപി–കോൺഗ്രസ് സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘർഷസ്ഥലത്ത് നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ പ്രദേശത്ത് അധിക പൊലീസ് സേനയെ വിന്യസിച്ചു. ഇരുവിഭാഗങ്ങളും പരസ്പരം പരാതി നൽകിയതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

author-image
Honey V G
New Update
ksnsnsn

ഭിവാണ്ടി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ബിജെപി–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷം നഗരത്തെ ആശങ്കയിലാക്കി.

നർപോളി പ്രദേശത്തെ ബഹ്ദാരി ചൗക്കിൽ നടന്ന പ്രചാരണത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും, അത് ഉടൻ കൈയ്യാങ്കളിയിലേക്കും കല്ലേറിലേക്കും വഴിമാറുകയും ചെയ്തത്.

സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് വലിയ തോതിൽ പരിഭ്രാന്തി പടർന്നു.

ഇരുകക്ഷി പ്രവർത്തകരും തമ്മിൽ സ്റ്റിക്കുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തെ തുടർന്ന് സമീപത്തെ കടകളും സ്ഥാപനങ്ങളും മുൻകരുതൽ നടപടിയായി അടച്ചിടേണ്ടിവന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘർഷസ്ഥലത്ത് നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ പ്രദേശത്ത് അധിക പൊലീസ് സേനയെ വിന്യസിച്ചു.ഇരുവിഭാഗങ്ങളും പരസ്പരം പരാതി നൽകിയതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ ഈ അക്രമസംഭവം നഗരസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.