/kalakaumudi/media/media_files/2025/12/09/bishnoy-2025-12-09-09-55-56.jpg)
മുംബൈ: നടന്‍ സല്‍മാന്‍ ഖാനുമായി വേദി പങ്കിട്ടാല്‍ വകവരുത്തുമെന്നു ഭോജ്പുരി താരം പവന്‍ സിങ്ങിനു ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിന്റെ ഭീഷണി. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു പവന്‍ സിങ്. ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാളില്‍നിന്നു ഭീഷണികോള്‍ വന്നതായി ചൂണ്ടിക്കാട്ടി സിങ്ങിന്റെ മാനേജരാണു മുംബൈ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ങിന്റെ ജീവനക്കാരില്‍ മറ്റൊരാള്‍ക്കും സമാനമായ കോളുകള്‍ വന്നിരുന്നതായും വിളിച്ചയാള്‍ പണം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. പഞ്ചാബി ഗായകനും രാഷ്ട്രീയനേതാവുമായ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ലോറന്‍സ് ബിഷ്ണോയ്, ലഹരിക്കേസില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്. മുന്‍ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ ബിഷ്‌ണോയ് സംഘാംഗങ്ങളും അറസ്റ്റിലായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
