രാജ്യസഭാ എംപി സദാനന്ദൻ മാസ്റ്ററുമായി ബിജെപി നേതാവ് ഉത്തംകുമാർ കൂടിക്കാഴ്ച്ച നടത്തി

സദാനന്ദൻ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രവർത്തനത്തിനുള്ള പുതിയ ഊർജ്ജം കൈവരിച്ചിരിച്ചെന്നും അദ്ദേഹത്തിന്റെ ജില്ലയായ കണ്ണൂരിലെ പാർട്ടി പ്രവർത്തകരോട് എന്നും ആദരവാണ് ഉള്ളതെന്നും ഉത്തം കുമാർ പറഞ്ഞു.

author-image
Honey V G
New Update
mskdmdm

ഡൽഹി:രാജ്യസഭാ എംപി സദാനന്ദൻ മാസ്റ്ററെ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം കൺവീനർ ഉത്തംകുമാർ ഡൽഹി കേരള ഹൗസിൽ സന്ദർശിച്ചു.

സദാനന്ദൻ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രവർത്തനത്തിനുള്ള പുതിയ ഊർജ്ജം കൈവരിച്ചിരിച്ചെന്നും അദ്ദേഹത്തിന്റെ ജില്ലയായ കണ്ണൂരിലെ പാർട്ടി പ്രവർത്തകരോട് എന്നും ആദരവാണ് ഉള്ളതെന്നും ഉത്തം കുമാർ പറഞ്ഞു.

"ഏറെ ഇഷ്ടപ്പെടുന്ന ജില്ലയായ കണ്ണൂരിൽ നിന്നുമുള്ള അദ്ദേഹത്തിന്" എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ndnsnm

അതേസമയം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും പല വിഷയങ്ങളും ചർച്ച ചെയ്തതായും ഉത്തം കുമാർ പറഞ്ഞു.