ബി.കെ.എസ്. കൈകൊട്ടിക്കളി മത്സരം: ഡോംബിവിലി കേരളീയ സമാജം ജേതാക്കൾ

മുംബൈ നഗരത്തിലും ഉപനഗരങ്ങളിലും നിന്നുമുള്ള 21 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു

author-image
Honey V G
New Update
kdkdkddk

മുംബൈ:ബോംബെ കേരളീയ സമാജം ശനിയാഴ്ച മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവിലി കേരളീയ സമാജം ഒന്നാം സ്ഥാനത്തെത്തി.

kdmdmd

കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ അസോസിയേഷൻ, പൻവേൽ രണ്ടാം സ്ഥാനവും ബോംബെ യോഗക്ഷേമസഭ, ഡോംബിവിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

kdmdmd

മുംബൈ നഗരത്തിലും ഉപനഗരങ്ങളിലും നിന്നുമുള്ള 21 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. 25000, 15000, 10000 രൂപയാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കു സമ്മാനമായി നൽകിയത്.

കൂടാതെ ഫലകവും സർട്ടിഫിക്കറ്റുകളും നൽകി.എല്ലാ ടീമുകൾക്കും 2,000 രൂപയും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നൽകിയിരുന്നു.

രാവിലെ 9 മണിക്ക് സമാജം ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിച്ചു. സമാപന സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് ഡോ. എസ്. രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു.

സിനിമാ-സീരിയൽ താരം ശ്രീമതി വീണാ നായർ വിശിഷ്ടാതിഥിയായിരുന്നു.അതോടൊപ്പം ആര്യവൈദ്യ ഫാർമസി റീജിയണൽ മാനേജർ വിൽസൺ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ റോബിൻ, റീജിയണൽ മാനേജർ രജിത്, ധനലക്ഷ്മി ബാങ്ക് മാനേജർ പ്രാജക്ത പാട്ടീൽ, വിശിഷ്ടാതിഥിയുടെ ജീവിത പങ്കാളി വൈഷ്ണവ് എന്നിവരെ ആദരിച്ചു.

മത്സര വിധികർത്താക്കളായി രമ്യ ജഗദീഷ്, പ്രതിഭ ജനാർദ്ദനൻ, സംഗീത രാജൻ എന്നിവർ പ്രവർത്തിച്ചു.

സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, ട്രഷറർ എം.വി. രവി, കലാസമിതി കൺവീനർ ഹരികുമാർ കുറുപ്പ് എന്നിവർ സദസ്സ് പങ്കിട്ടു.

സമാജം നടത്തുന്ന വിവിധ സേവനപ്രവർത്തനങ്ങൾക്കൊപ്പം, 14–20 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കായി കൈകൊട്ടിക്കളി പരിശീലന ക്ലാസുകൾ ആരംഭിക്കാനിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു.പരിപാടിയുടെ അവതാരകൻ ശ്യാം, സീവുഡ് ആയിരുന്നു.