/kalakaumudi/media/media_files/2025/08/24/jsjsndm-2025-08-24-14-25-33.jpg)
മുംബൈ:ബോംബെ കേരളീയ സമാജം മാട്ടുങ്ക14 വയസ്സിന് മുകളിൽ ഉള്ളവർക്കായി നടത്തുന്ന കൈ കൊട്ടികളി മത്സരം ആഗസ്റ്റ് 30 ന് നടത്തുന്നു.
മാട്ടുങ്ക മൈസൂർ അസോസിയേഷൻ ഹാളിൽ അന്നേ ദിവസം രാവിലെ 9 മണി മുതലാണ് മത്സരം ആരംഭിക്കുക. സമയ പരിധി 10 മിനുട്ടാണ്. 8 പേരാണ് ഒരു ടീമിൽ ഉണ്ടായിരിക്കുകയെന്നും 22 ടീമുകൾ മാറ്റുരക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
25000, 15000, 10000 രൂപയാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കു സമ്മാനമായി നൽകുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.
അതേസമയം 2030 ൽ നൂറു വർഷം പൂർത്തീകരിക്കുന്ന സമാജത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്കും തുടക്കം കുറിക്കാൻ പോവുകയാണെന്ന് ബി കെ എസ് സെക്രട്ടറി എ. ആർ.ദേവദാസ് സമാജം ഓഫിസിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴുള്ള ആസ്ഥാനമന്ദിരത്തിനു പകരം 22 നില കെട്ടിടം പണിയാനുള്ള നീക്കം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സമാജം പ്രസിദ്ധീകരണമായ വിശാല കേരളം, മലയാളം ക്ലാസുകൾ, മറ്റു വിവിധ ക്ലാസുകൾ, വിദ്യാരംഭം, കഥക്, ഭരതനാട്യം, യോഗ, മലയാളം -സംസ്കൃത അക്ഷരശ്ലോകം, സാഹിത്യ വേദി, സംഗീതവേദി, കൈകൊട്ടിക്കളി ,വനിതാ ദിനം, വാക്കത്തോൺ, വിഷു ആഘോഷം, ഓണാഘോഷം, യുവ സംഗമം, വ്യക്തിത്വ വികസന ക്യാമ്പുകൾ തുടങ്ങി വിവിധ മേഖലകളിലായി വിപുലീകരിച്ച സമാജം പ്രവർത്തനങ്ങൾ ദേവദാസ് എടുത്ത് പറഞ്ഞു.
സമാജത്തിൻ്റെ ദശകങ്ങളായുള്ള പൂർവ്വകാല ചരിത്രം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ വിശദീകരിച്ചു.ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭൗതിക സൗകര്യങ്ങൾ മുൻ ട്രഷറർ പി.സുരേഷ് ബാബു വ്യക്തമാക്കി.
സെപ്തംബർ -14 ന് കിംഗ് സർക്കിൾ ഗാന്ധി മാർക്കറ്റി നടുത്തുള്ള മാനവ സേവാ സംഘ് ഹാളിൽ ഓണാഘോഷം നടക്കു മെന്നും ഭാരവാഹികൾ അറിയിച്ചു. സമാജം ജോ: സെക്രട്ടറി ടി.എ.ശശി നന്ദി പ്രകാശിപ്പിച്ചു.