/kalakaumudi/media/media_files/2025/12/15/ksjsnsn-2025-12-15-17-35-18.jpg)
മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) പുറത്തുവിട്ടു.
ജനുവരി 15 ന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.മുംബൈയിലെ 227 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് അന്ന് നടക്കും. ജനുവരി 16 ന് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും.
ഇന്ന് വൈകുന്നേരം 4 മണിക്ക് മലബാർ ഹില്ലിലെ സഹ്യാദാരി ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മാരെയും സെക്രട്ടറി സുരേഷ് കകാനിയുമാണ് ഇക്കാര്യംവ്യക്തമാക്കിയത്.
ഡിസംബർ 31 ന് നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 2026 ജനുവരി 2 ആണ്.
തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അന്തിമ സ്ഥാനാർത്ഥി പട്ടികയും 2026 ജനുവരി 3 ന് ആയിരിക്കും.
ഡിസംബർ 23 നും ഡിസംബർ 30 നും ഇടയിൽ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
മുംബൈയിൽ മാത്രം 10,111 പോളിംഗ് സ്റ്റേഷനുകളുണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
