/kalakaumudi/media/media_files/2026/01/04/mdmsmsm-2026-01-04-19-03-10.jpg)
മുംബൈ: ജനുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ബ്രിഹൺ മുംബൈ മുൻസിപ്പൽ ​ കോർപ്പറേഷൻ (BMC) തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വലിയ ആത്മവിശ്വാസത്തിലാണ്.
227 അംഗ സഭയിൽ 150–ലധികം സീറ്റുകൾ നേടുന്നത് മഹായുതിയുടെ ലക്ഷ്യമാണെന്ന് ആഷിഷ് ഷേലാർ ഊന്നി പറഞ്ഞു.
“മുംബൈയുടെ അടുത്ത മേയർ ഹിന്ദു–മറാത്തി ആയിരിക്കും,” എന്നും കടുത്ത ഭാഷയിൽ അദ്ദേഹം പ്രസ്താവിച്ചു.
ബി.ജെ.പി.–ശിവസേന ഒരുമിച്ച് മുന്നോട്ടുപോകുന്ന തിരഞ്ഞെടുപ്പിൽ മികച്ച ഫലം നൽകുമെന്നാണ് ശെലാർ വിശദീകരിച്ചത്.
വികസന വിഷയങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഇതിനിടയിൽ മഹായുതി സഖ്യത്തിലെ പ്രധാന പങ്കാളികളായ എക്‌നാഥ് ഷിൻഡെ നേതൃത്വത്തിലുള്ള ശിവസേന, വലിയ പ്രതീക്ഷയാണ് വെച്ചു പുലർത്തുന്നത്.
അതേസമയം, മഹായുതി സഖ്യത്തിനു പുറത്തുള്ള പാർട്ടികളും വലിയ പ്രതീക്ഷകളാണ് അർപ്പിക്കുന്നത്.
ശിവസേന(ഉദ്ധവ് താക്കറേ)എം എൻ എസും സീറ്റു വിഭജിക്കൽ സംബന്ധിച്ചുള്ള ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഫലത്തെ ബാധിക്കുകയില്ലെന്നാണ് സഖ്യം കരുതുന്നത്.
അതേസമയം കോൺഗ്രസ് എൻ സി പി കക്ഷികളും തങ്ങളുടേതായ ശക്തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
