76-കാരന്റെ ആവേശവും 21-കാരന്റെ സ്വപ്നവും: BMC തിരഞ്ഞെടുപ്പിലെ വ്യത്യസ്ത ചിത്രം

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി 76 വയസുള്ള കൃഷ്ണ മധ്ഗുത് ആണ്. കലിന വാർഡിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻപ് കേബിൾ ടിവി മേഖലയിൽ ജോലി ചെയ്തതും പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചതുമായ മധ്ഗുത്, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പൊതുജന പ്രശ്നങ്ങൾക്ക് പരിഹാരവും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. “പ്രായം ഒരു പ്രശ്നമല്ല; ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനസാണ് പ്രധാന്യം,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

author-image
Honey V G
New Update
mdmdnsm

മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഇത്തവണ കാണുന്നത്.

76 വയസുള്ള മുതിർന്ന സ്ഥാനാർത്ഥി മുതൽ 21 വയസുള്ള യുവ സ്ഥാനാർത്ഥിവരെയായി വ്യത്യസ്ത പ്രായക്കാർ ഈ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്.

നഗര ഭരണത്തിൽ പങ്കാളികളാകാൻ എല്ലാ പ്രായക്കാർക്കും താൽപര്യമുണ്ടെന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറുകയാണ്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി 76 വയസുള്ള കൃഷ്ണ മധ്ഗുത് ആണ്. കലിന വാർഡിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻപ് കേബിൾ ടിവി മേഖലയിൽ ജോലി ചെയ്തതും പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചതുമായ മധ്ഗുത്, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പൊതുജന പ്രശ്നങ്ങൾക്ക് പരിഹാരവും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.

“പ്രായം ഒരു പ്രശ്നമല്ല; ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനസാണ് പ്രധാന്യം,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുതിർന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ 73 വയസുള്ള ഡോ. നരേന്ദ്രകുമാർ ശർമ്മയും ഉൾപ്പെടുന്നു. ദഹിസർ പ്രദേശത്ത് നിന്നുള്ള സ്ഥാനാർത്ഥിയായ അദ്ദേഹം ഒരു കാർഡിയോളജിസ്റ്റാണ്. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പരിഗണനകൾ.

ഇതിന് പുറമെ, 70 വയസുള്ള വിനായക് സൂര്യവൻശി, മുൻ BEST ഡ്രൈവറാണ്.തൊഴിലാളി പ്രശ്നങ്ങളിൽ സജീവ പ്രവർത്തകനുമായ വ്യക്തിയും ആയ അദ്ദേഹവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

ഇതിനോട് തികച്ചും വിപരീതമായി, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 21 വയസുള്ള സുമിത് സാഹിൽ ആണ്.

സാക്കിനാക്ക മേഖലയിലെ യുവാവായ സുമിത്, തന്റെ പ്രദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നിരാശയെത്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

യുവജനങ്ങൾക്കും നഗരഭരണത്തിൽ സജീവ പങ്കാളിത്തം വേണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, BMC തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 1,721 സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും 40 മുതൽ 50 വയസിനിടയിലുള്ളവരാണ്. അതേസമയം, 70 വയസിന് മുകളിലുള്ളവർ 24 പേർ മാത്രം. പ്രായ വ്യത്യാസങ്ങൾക്കിടയിലും, നഗരത്തിന്റെ ഭാവി രൂപപ്പെടുത്താൻ എല്ലാ തലമുറകളും തയ്യാറാണെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്.