ബിഎംസി തെരഞ്ഞെടുപ്പ്: കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചന

അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഒരു വിഭാഗം നേതാക്കൾ എതിർത്തെങ്കിലും എംവിഎയിൽ വിള്ളൽ വീഴില്ല എന്നാണ് ഭൂരിഭാഗം മുതിർന്ന നേതാക്കളുടെയും അഭിപ്രായം.

author-image
Honey V G
New Update
sefekkkgkk

മുംബൈ:വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശിവസേനയും (യുബിടി) മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) യുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതിനിടയി ലാണ് കോൺഗ്രസ്‌ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.

ശിവസേന(യുബിടി) ഒറ്റയ്ക്ക് മത്സരിക്കുമോ അതോ എംഎൻഎസുമായി ചേരുമോ എന്നത് പരിഗണിക്കാതെ തന്നെ കോൺഗ്രസ് സ്വന്തം തന്ത്രം രൂപപ്പെടുത്തുമെന്ന് മുംബൈയിൽ നിന്നുള്ള ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രം ചർച്ച ചെയ്യാൻ മെയ് 13 ന് നടന്ന യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു.മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെ (എംആർസിസി) പ്രസിഡന്റ് വർഷ ഗെയ്ക്‌വാഡിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. എന്നാൽ യുബിടിയുടെ അന്തിമ തീരുമാനത്തി നായി കാത്തിരിക്കണോ അതോ സ്വന്തം പദ്ധതികളുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് യൂണിറ്റും മുംബൈ കോൺഗ്രസും രണ്ട് മനസ്സുകളിലാണ്. മഹാ വികാസ് അഘാഡി (എംവിഎ) വിടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെങ്കിലും, യുബിടിയുടെ തീരുമാനത്തിനായി കാത്തിരിക്കാൻ സമയമില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും പാർട്ടി നേതൃത്വം എംആർസിസിയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഒരു വിഭാഗം നേതാക്കൾ എതിർത്തെങ്കിലും എംവിഎയിൽ വിള്ളൽ വീഴില്ല എന്നാണ് ഭൂരിഭാഗം മുതിർന്ന നേതാക്കളുടെയും അഭിപ്രായം.