BMC തിരഞ്ഞെടുപ്പ് 2026: 167 സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി:ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 2231

വോട്ടെടുപ്പ് ജനുവരി 15 നും വോട്ടെണ്ണൽ ജനുവരി 16 നുമാണ് നടക്കുക

author-image
Honey V G
New Update
msmmsmsm

മുംബൈ:ബ്രഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബി എം സി)2026 തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ നൽകിയ 2,516 അപേക്ഷകളിൽ 167 നാമനിർദേശ പത്രിക തെറ്റായ രേഖകൾ നൽകിയതിനെ തുടർന്ന് തള്ളിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതോടെ ഈ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 2,231 ആയി.

നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി ഡിസംബർ 30 ആയിരുന്നു,ഡിസംബർ 31ന് രേഖകൾ പരിശോധിച്ചു.

വോട്ടെടുപ്പ് ജനുവരി 15 നും വോട്ടെണ്ണൽ ജനുവരി 16 നുമാണ് നടക്കുക