ബി.എം.സി തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതേഷ് റാണെയുടെ പ്രസ്താവന വിവാദത്തിൽ

വിഷയത്തിൽ ഒവൈസിയുടെയോ ഐഎംഐഎമ്മിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

author-image
Honey V G
New Update
kvhkkmm

മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര സർക്കാർ മന്ത്രി കൂടിയായ ബിജെപി നേതാവ് നിതേഷ് റാണെ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.

ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെ ലക്ഷ്യമാക്കി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പ്രസംഗത്തിനിടെ, ലവ് ജിഹാദ് എന്താണെന്ന് ഒവൈസിക്ക് അറിയണമെങ്കിൽ നേരിട്ട് കാണിച്ചു തരാം എന്ന അർത്ഥത്തിൽ പ്രകോപനപരമായ പരാമർശമാണ് നിതേഷ് റാണെ നടത്തിയത്.

ഈ വാക്കുകൾ സാമൂഹിക സൗഹാർദ്ദം തകർക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.

വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്.

ബി.എം.സി തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പരസ്യ പ്രസ്താവനകൾ കൂടുതൽ ധ്രുവീകരണ രാഷ്ട്രീയത്തിന് വഴിയൊരുക്കുന്നതാണെന്നാണ് വിമർശനം.

അതേസമയം വിഷയത്തിൽ ഒവൈസിയുടെയോ ഐഎംഐഎമ്മിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.