/kalakaumudi/media/media_files/2025/08/31/jdjdndnn-2025-08-31-21-24-49.jpg)
മുംബൈ:ബോറിവിലി മലയാളി സമാജം ശനിയാഴ്ച്ച സമാജം സ്കൂൾ ഹാളിൽ സംഘടിപ്പിച്ച കൈക്കൊട്ടിക്കളി മത്സരത്തിൽ അംബർനാഥ് കേരള സമാജം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചാർകോപ് മലയാളി സമാജവും നേടി. മുംബൈയിലും പരിസര പ്രദേശങ്ങളിലും നിന്നുള്ള 6 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
അതേസമയം അത്തം മുതൽ ആരംഭിച്ച ഓണച്ചന്തയും ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും സമാജത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. സമാജങ്ങൾക്ക് ഇത്തരത്തിൽ ജനങ്ങൾക്ക് ആവശ്യമായ പല കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നും ബിഎംഎസിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഓണസമയത്ത് നടക്കുന്ന അധികവിലയെ പിടിച്ച് നിർത്താൻ സഹായിച്ചതായും ” സമാജം പ്രസിഡന്റ് ശ്രീരാജ് നായരും ജനറൽ സെക്രട്ടറി ബാബുരാജും സംയുക്തമായി ഇറക്കിയപത്രകുറിപ്പിൽ പറഞ്ഞു.