ബോംബെ കേരളീയ സമാജം മാട്ടുങ്ക സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ്‌ 30 ന്

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഫീസില്‍നിന്നു പ്രവേശന ഫോം ശേഖരിച്ചു അവരവരുടെ ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

author-image
Honey V G
New Update
jgruijjjjjvd

മുംബൈ:ബോംബെ കേരളീയ സമാജം മാട്ടുങ്ക 14 വയസ്സിന് മുകളിലുള്ളവർക്കായി കൈകൊട്ടിക്കളി മത്സരം നടത്തുന്നു.

മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ ഓഗസ്റ്റ് 30-ന് ശനിയാഴ്ച രാവിലെ 9 മണി മുതലാണ് മത്സരം ആരംഭിക്കുക.

സമയ പരിധി 10 മിനിറ്റാണ്. ഗ്രൂപ്പില്‍ 8 പേരാണ് ഉണ്ടായിരിക്കേണ്ടതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഫീസില്‍നിന്നു പ്രവേശന ഫോം ശേഖരിച്ചു അവരവരുടെ ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph: 8369349828.