/kalakaumudi/media/media_files/2025/09/12/jfjdkdmn-2025-09-12-19-35-14.jpg)
മുംബൈ:ബോംബെ കേരളീയ സമാജത്തിൻ്റെ ഓണാഘോഷം 2025 സെപ്തംബർ 14 ഞായർ രാവിലെ 9-30 മുതൽ മുംബൈ സയൺ - മാട്ടുംഗ റോഡിൽ ഗാന്ധി മാർക്കറ്റിന് എതിർവശമുള്ള മാനവ സേവാ സംഘ് ഹാളിൽ നടക്കും.
മഹാരാഷ്ട്ര തുറമുഖ ഫിഷറീസ് മന്ത്രി നിതേഷ് നാരായൺ റാണെ മുഖ്യാതിഥിയാവുന്ന ഉദ്ഘാടന പരിപാടിയിൽ സമാജം പ്രസിഡണ്ട് ഡോ: എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.
സമാജം പ്രസിദ്ധീകരണമായ വിശലകേരളത്തിൻ്റെ ഓണപ്പതിപ്പ് പ്രകാശനവും തദവസരത്തിൽ നടക്കും.
സമാജം കലാകാരന്മാരും ഗായികാ ഗായകന്മാരും അവതരിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് പുറമെ പൻവൽ നൃത്യാർപ്പണയുടെ വിവിധ നൃത്ത ദൃശ്യങ്ങളും അരങ്ങേറും.
തുടർന്ന് സാംസ്കാരിക സമ്മേളനം , വിവിധ കലാപരിപാടികൾ, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും.