ബോംബെ കേരളീയ സമാജം ഓണാഘോഷവും വിശാല കേരളം പ്രകാശനവും

ഓണം പോലുള്ള ദേശീയാഘോഷങ്ങളാണ് നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമെന്ന് ആശിഷ് ഷെലാർ പറഞ്ഞു

author-image
Honey V G
New Update
jsnsnznn

മുംബൈ:ബോംബെ കേരളീയ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സയൺ - മാട്ടുംഗ ഗാന്ധിമാർക്കറ്റിന് സമീപം മാനവ സേവാ സംഘ് ഹാളിൽ വെച്ച് നടന്നു.

gxnmm

രാവിലെ 9-30 ന് സമാജം ഭാരവാഹികൾ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാംസ്കാരിക സമ്മേളനവും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. 

ffghbb

മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആഷിഷ് ഷെലാർ മുഖ്യാതിഥിയും മഹാരാഷ്ട്ര തുറമുഖ മത്സ്യ ബന്ധന വകുപ്പ് മന്ത്രി നിതേഷ് നാരായൺ റാണെ വിശിഷ്ടാതിഥിയുമായിരുന്നു.

xnjnnb

സമ്മേളനത്തിൽ വെച്ച് സമാജത്തിൻ്റെ പ്രസിദ്ധീകരണമായ വിശാല കേരളം ഓണപ്പതിപ്പിൻ്റെ പ്രകാശനവും നിർവഹിച്ചു.

xhjjnnjnn

ഓണം പോലുള്ള ദേശീയാഘോഷങ്ങളാണ് നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനമെന്ന് ആശിഷ് ഷെലാർ പറഞ്ഞു.

സമാജം പ്രസിഡണ്ട് ഡോ: എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.

സമാജം സെക്രട്ടറി എ. ആർ.ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. സമാജം നടത്തുന്ന കഥക്, യോഗ, ഭരതനാട്യം കുട്ടികളുടെ നൃത്തങ്ങൾ, സംഗീതവേദി ഗായികാ ഗായകരുടെ തിരഞ്ഞെടുത്ത ഗാനങ്ങൾ എന്നിവ അരങ്ങേറി.

കൂടാതെ പൻവൽ നൃത്യാർപ്പണ അവതരിപ്പിച്ച വിവിധ പരിപാടികളുമുണ്ടായിരുന്നു.

സമാജം മുൻ ചെയർമാൻ അഡ്വ: പി ജനാർദ്ദനൻ, പ്രശസ്ത നർത്തകി നയനാ പ്രകാശ് എന്നിവരെ നിതേഷ് റാണെ ആദരിച്ചു.

cfjxkmd

എസ്.എസ്. സി , എച്ച് .എസ് .സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി. ട്രഷറർ എം.വി. രവിയും വേദി പങ്കിട്ടു.

അവതാരകനായി വിനോദ് നായർ, മധു നമ്പ്യാർ, ഹരികുമാർ കുറുപ്പ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ഉച്ചക്ക് ഓണ സദ്യയും ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവരുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പുമുണ്ടായിരുന്നു.