/kalakaumudi/media/media_files/2025/07/21/dfjjjjnnzn-2025-07-21-10-42-51.jpg)
മുംബൈ:നിക്ഷേപകർക്ക് ശരിയായ ദിശാബോധം നൽകാൻ ഉതകുന്ന നിർദേശങ്ങളുമായി ബോംബെ കേരളീയ സമാജം കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ക്ലാസ് സംഘടിപ്പിച്ചു.
എല്ലാ തരം നിക്ഷേപങ്ങളുടെയും ഗുണദോഷവശങ്ങൾ വിവരിച്ചു കൊണ്ട് നടത്തിയ ക്ലാസിൽ ഭാഷാഭേദമന്യെ നിരവധി പേർ പങ്കെടുത്തു.എൻ.എസ്. വെങ്കടേഷ് (മുൻ ഐ.ഡി.ബി.ഐ എക്സിക്യൂട്ടീവ് ഡയരക്ടർ , ഭാരത് ഇൻവിറ്റ് സി.ഇ. ഒ) ക്ലാസ് കൈകാര്യം ചെയ്യുകയും പങ്കെടുത്തവർക്ക് സംശയ നിവൃത്തി വരുത്തുകയും ചെയ്തു.സമാജം നടത്തുന്ന ഇത്തരം പൊതുജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന ഉദ്യമങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമാജം പ്രസിഡണ്ട് എസ്.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതവും ജോ:സെക്രട്ടറി ടി. എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, ട്രഷറർ എം.വി.രവി , പ്രേമരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.