ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.ചികിത്സാർത്ഥികൾ പരിശോധനാനന്തര സേവനങ്ങൾക്കു സമാജവുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു

author-image
Honey V G
New Update
nnxkdkdm

മുംബൈ : കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി ബോംബെ കേരളീയ സമാജം ഇന്ന് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ കേരളപ്പിറവി ദിനാഘോഷവും അതോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നടത്തി.

ndkdmdmd

മുംബൈയിലെ ആദിത്യജ്യോതി കണ്ണാശുപത്രി (അഗർവാൾ ഗ്രൂപ്പ്) യിലെ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരുമാണ് ക്യാമ്പ് നയിച്ചത്. 

രാവിലെ 9-30 ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ട ക്യാമ്പ് വൈസ് പ്രസിഡണ്ട് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.

Immmdmm

ആദിത്യ ജ്യോതി കണ്ണാശുപത്രി മാർക്കറ്റിംഗ് മാനേജർ തേജസ് ഗാവലി, സമാജം ആയുർവേദ വിഭാഗം ഇൻ ചാർജ് വിനോദ് കുമാർ നായർ, പ്രേമരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. 

ksmsmms

സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ട്രഷറർ എം.വി.രവി നന്ദിയും പറഞ്ഞു. 

നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.ചികിത്സാർത്ഥികൾ പരിശോധനാനന്തര സേവനങ്ങൾക്കു സമാജവുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

അൽബൻ കുമാർ, ജ്യോതിർമയി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.