/kalakaumudi/media/media_files/2025/06/28/ygkskdmsabjka-2025-06-28-14-22-14.jpg)
മുംബൈ:ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് ഒരു കൂട്ടം കവിതാസ്വാധകരും കവികളും ഗൂഗിൾ മീറ്റിൽ " ഇടവപ്പാതി കവിതകളുടെ പെരുമഴ പ്പെയ്ത്ത്" എന്ന് പേരിട്ടിരിക്കുന്ന കവിതാലാപനം സംഘടിപ്പിക്കുന്നത്.
ബോംബയോഗക്ഷേമസഭയിലെ കവികളും കവിതാസ്വാദകരുമാണ് ഇതിൽ പ്രധാനമായും പങ്കെടുക്കുക.
ഹിതാ ശ്രീരാഗ് കോരമ്പൂർ,ദ്യുതി ഞാളൂർ,പുന്നേരി പേരൂർ ശങ്കരൻ,മോഹനകൃഷ്ണൻ കൊങ്ങോർപള്ളി,ദേവി അഷ്ടമൂർത്തി,സരിത പി നമ്പൂതിരി മാക്കന്തേരി, ആർദ്ര ശ്രീരാജ് കപ്യൂർ, കാവ്യാ സുദേവ് കാട്ടിൽ,ആതിര കൃഷ്ണൻ മാങ്കുളം,പ്രസീത ഉമേഷ് പെരികമന,രാധാകൃഷ്ണൻ മുണ്ടയൂർ,മനു എം എസ് മരുതമംഗലം,സുനിത ഏഴുമാവിൽ,സോന,സംഹിത രോഹിത് തേലയ്ക്കാട്,സംഘമിത്ര നാരായണൻ കണ്ണാത്ത്,ഭദ്ര ഏഴുമാവിൽ,വിനീത് കറുത്തേടം, ഉമേഷ് ശർമ,കൃഷ്ണകുമാർ നാരായണൻ,ഷീജ ബാബുരാജ്,ജ്യോതിർമയി ശങ്കരൻ എന്നീ 22 ഓളം പേരാണ് കവിതകൾ അവതരിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.