/kalakaumudi/media/media_files/2025/09/27/nendnn-2025-09-27-08-38-05.jpg)
നവിമുംബൈ:ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഈ വർഷത്തെ ഓണാഘോഷവും ഒരുമിച്ച് സെപ്റ്റംബർ 28 ന് നടത്തപ്പെടുന്നു.
വാഷി സെക്ടർ 10 ലെ ബാലാജി മന്ദിർ ബൻക്യുറ്റ് ഹാളിൽ വെച്ചാണ് ഓണാഘോഷം നടക്കുക.
ശ്രീധരീയം ഗ്രൂപ്പിന്റെ ഡയറക്ടർ ഡോക്ടർ നാരായണൻ നമ്പൂതിരിയാണ് മുഖ്യ അതിഥി.
ചടങ്ങിൽ സഭയുടെ മുതിർന്ന അംഗങ്ങളെ ആദരിക്കും.
ആഘോഷത്തിൽ വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.