ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും

അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികൾ കൂടാതെ സുനിത എഴുമാവിൽ രചിച്ച പറായിയമ്മ എന്നാ കവിതയുടെ ദൃശ്യവിഷ്കാരണവും ഉണ്ടായിരുന്നു

author-image
Honey V G
New Update
kkdnsn

നവിമുംബൈ: ബോംബെ യോഗക്ഷേമ സഭ യുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും വാശി സെക്ടർ 10 ബാലാജി മന്ദിർ ഹാളിൽ വെച്ച് നടന്നു.

kkdnsm

ശ്രീധരീയം ഡയറക്ടർ ഡോക്ടർ നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പ്രസിഡന്റ്‌ രാധാകൃഷ്ണൻ മുണ്ടയൂർ അധ്യക്ഷത വഹിച്ചു. 

ആലക്കാട് മോഹനൻ കാപ്ലിങ്ങാട് മുരളി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

mdmdm

അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികൾ കൂടാതെ സുനിത എഴുമാവിൽ രചിച്ച പറായിയമ്മ എന്നാ കവിതയുടെ ദൃശ്യവിഷ്കാരണവും ഉണ്ടായിരുന്നു.

സെക്രട്ടറി സൂരജ് ഞാളൂർ സ്വാഗതം പറഞ്ഞു.