മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ; അടുത്ത വർഷം സ്വാതന്ത്ര്യദിനത്തിൽ സർവീസ് തുടങ്ങും

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലായി മാറുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി, ഇന്ത്യയെ ആധുനിക ഗതാഗത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ.

author-image
Honey V G
New Update
bbnmmm

മുംബൈ : ഇന്ത്യയുടെ ഗതാഗതചരിത്രത്തിൽ പുതിയ അധ്യായം തുറക്കാനൊരുങ്ങി മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി.

രാജ്യത്തെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ ഈ മഹത്തായ സംരംഭം 2027 സ്വാതന്ത്ര്യദിനത്തോട് ചേർന്ന് ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷകൾ ശക്തമാകുകയാണ്.

508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ബുള്ളറ്റ് ട്രെയിൻ യാഥാർഥ്യമാകുന്നതോടെ മുംബൈ–അഹമ്മദാബാദ് യാത്ര ഇനി വെറും രണ്ട് മണിക്കൂറിൽ പൂർത്തിയാകും.

നിലവിൽ ആറു മുതൽ ഏഴു മണിക്കൂർ വരെ എടുക്കുന്ന ദൂരം ഇതോടെ കാൽപിടിയിൽ എത്തും. സമയം ലാഭം മാത്രമല്ല, യാത്രാനുഭവത്തിലും വൻ മാറ്റമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജപ്പാന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെയുള്ള 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിൻ പാതയിൽ ഉൾപ്പെടുത്തുന്നത്.

യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വേഗത എന്നിവക്ക് മുൻഗണന നൽകിയാണ് സ്റ്റേഷനുകളും ട്രെയിനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടെ റെയിൽവേ മേഖലയിലുണ്ടാകുന്ന തൊഴിൽസാധ്യതകളും ശ്രദ്ധേയമാണ്.
സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടം വിജയകരമായി പിന്നിടുന്നതോടെ പദ്ധതി അന്താരാഷ്ട്ര ശ്രദ്ധ നേടുന്നുവെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലായി മാറുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി, ഇന്ത്യയെ ആധുനിക ഗതാഗത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ.

സ്വാതന്ത്ര്യദിനം 2027 ഇന്ത്യക്ക് ഇരട്ടിമധുരമാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം മുഴുവൻ.