/kalakaumudi/media/media_files/2026/01/06/nvnnmm-2026-01-06-18-21-38.jpg)
മുംബൈ : മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖിന്റെ പൈതൃകം ഇല്ലാതാക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാൻ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി.
ലത്തൂരിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ചവാന്റെ പരാമർശം. ഇതിന് പിന്നാലെ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.
വിവാദ പരാമർശത്തിന് പ്രതികരിച്ച് ബോളിവുഡ് നടനും വിലാസറാവു ദേശ്മുഖിന്റെ മകനുമായ റിതീഷ് ദേശ്മുഖ് രംഗത്തെത്തി.
“എന്റെ അച്ഛന്റെ പേര് ആരും ഇല്ലാതാക്കാൻ കഴിയില്ല. ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു പേരും സേവനവും മായ്ച്ചുകളയാനാവില്ല,”എന്നാണ് റിതീഷ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
അച്ഛന്റെ സംഭാവനകൾ മഹാരാഷ്ട്രയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ചവാന്റെ പ്രസ്താവന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത ഭാഷയിൽ വിമർശിച്ചു.
വിവാദം ശക്തമായതോടെ, രവീന്ദ്ര ചവാൻ പിന്നീട് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിശദീകരിക്കുകയും, ഈ പരാമർശം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയല്ലായിരുന്നുവെന്നും പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
