/kalakaumudi/media/media_files/2026/02/22/jfnfnfn-2026-02-22-08-12-31.jpg)
മുംബൈ : മുണ്ടക്കൈ ചൂരൽമല പുനരാധിവാസത്തിൻ്റെ സർക്കാർ നിർമ്മിച്ചു വരുന്ന വയനാട് മാതൃക ടൗൺസിപ്പിൻ്റെ ഒന്നാം ഘട്ട ഉത്ഘാടനത്തിലേക്ക് കെയർ4മുംബൈ പ്രത്യക ക്ഷണിതങ്ങൾ.
വയനാട് ദുരന്തത്തിനുശേഷം, നിരവധി കുടുംബങ്ങൾക്ക് വിനാശകരമായ വെള്ളപ്പൊക്കത്തിൽ വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടപ്പോൾ, ദുരിതബാധിതർക്ക് പാർപ്പിടവും സൗകര്യങ്ങളും നൽകുന്നതിനായി കേരള സർക്കാർ നിർമ്മിച്ച വരുന്ന വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതി ഇന്ന് പ്രത്യാശയുടെ പുതിയ അധ്യായം തുറക്കുന്നു.
വയനാട്ടിൽ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ പുനരധിവാസത്തിനായി സർക്കാരുമായി കൈകോർത്ത് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് കെയർ4മുംബൈ പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർത്ത്, ഈ പദ്ധതിയുടെ ഭാഗമായി കെയർ4മുംബൈ നാല് വീടുകളുടെ നിർമ്മാണത്തിനായി ₹80 ലക്ഷം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഈ ഫെബ്രുവരി 25-ന് പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ, കെയർ4മുംബൈക്ക് ചാരിതാർത്ഥ്യമുണ്ടെന്ന് കെയർ4മുബൈ പ്രസിഡന്റ് നവാസ് എം കെ പറഞ്ഞു
“ഈ ദർശനത്തിന്റെ സാക്ഷാത്കാരത്തിനും ഞങ്ങൾ പിന്തുണച്ച വീടുകളുടെ താക്കോൽ കൈമാറ്റത്തിനും സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ആഴത്തിലുള്ള സംതൃപ്തിയോടെ ഞങ്ങൾ സമൂഹത്തോടൊപ്പം നിൽക്കുന്നു. ഈ നാഴികക്കല്ലി ലൂടെ വീടുകൾ നിർമ്മിക്കുക മാത്രമല്ല; എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതങ്ങൾ വീണ്ടെടുത്ത്; പ്രതീക്ഷ, പ്രതിരോധശേഷി, മാനവ ഐക്യദാർഢ്യത്തിന്റെ ശക്തി എന്നിവയൊക്കെ കൂടിച്ചേർന്ന സമൂഹ നൻമക്കായുള്ള പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് ഞങ്ങൾ കരുതുന്നു”. പദ്ധതിയിയുടെ നിർമ്മാണത്തിൽ സ്പോൺസറായ കെയർ4മുംബൈയെ പ്രത്യേകമായി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സംഘടനയുടെ സെക്രട്ടറി പ്രിയ എം വർഗീസ് അറിയിച്ചു.
ഫെബ്രുവരി 25-ന് വൈകുന്നേരം 4:00 മണിക്ക് വയനാട്ടിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ കൂടാതെ, വിവിധ സംസ്ഥാന മന്ത്രിമാരും കേരള ചീഫ് സെക്രട്ടറിയും ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
"ഇത് സാധ്യമാക്കിയ, ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും പ്രത്യേകിച്ച് സീസാഗ ഗ്രൂപ്പ്, ബെറിയോ ഗ്രൂപ്പ്, ഏഗോൺ ഷിപ്പിംഗ്, ട്രിനിറ്റി ട്രസ്റ്റിൽ നിന്നുള്ള രാധ അമൻ, ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപാർഖൈർനെ, സീവുഡ്സ് മലയാളി സമാജം, 24 സ്റ്റുഡിയോ, മാസ്റ്റർമൈൻഡ് ട്രാവൽസ് എന്നിവർക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു” :പ്രിയ എം വർഗീസ് പറഞ്ഞു.
തുടർന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തികളെയും സമൂഹങ്ങളെയും ചേർത്തു നിർത്തുന്നതിലും, കരുതലിൻ്റെയും കരുണയുടെയും പരിചരണത്തിന്റെയും പ്രവർത്തനങ്ങളിലും കെയർ4മുംബൈ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
