/kalakaumudi/media/media_files/2025/09/07/nznssnn-2025-09-07-20-23-53.jpg)
മുംബൈ:മുബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഒരു മലയാളിയും ഓണദിനത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെയാണ് Care4Mumbai, കഴിഞ്ഞ അഞ്ചു വർഷങ്ങളിലുമായി 2000 ത്തോളം ഓണകിറ്റുകൾ അവരുടെ സ്ഥലങ്ങളിൽ എത്തിച്ചു വിതരണം നൽകിയത്.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്കാണ് കെയർ ഫോർ മുംബൈ ഉത്രാട ദിവസം ഓണകിറ്റുകൾ ഇത്തവണയും എത്തിച്ച് നൽകിയത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, പ്രതിസന്ധി കുറഞ്ഞു വരുന്ന ഈ വർഷം അപേക്ഷ കരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, പൊള്ളുന്ന നിലയിൽ അവശതയനുഭവിക്കുന്ന ആവശ്യപ്പെട്ടവർക്കെല്ലാം ഓണ കിറ്റുകൾ അവരുടെ സ്ഥലങ്ങളിൽ എത്തിച്ച് നൽകിയത്.
ചിപ്സ്, ശർക്കര പരട്ടി, നാടൻ അരി, പരിപ്പ്, വെളിച്ചെണ്ണ, തേങ്ങ, പപ്പടം, അവിയൽ/ സാമ്പാർ / തോരൻ പച്ചക്കറി കിറ്റ്, ഇഞ്ചി, നേന്ത്രക്ക, ചെറുപഴം, പായസം മിക്സ്, മഞ്ഞൾപ്പൊടി, മുളകുപൊടി, സാമ്പാർപ്പൊടി മുതലായവ അടങ്ങുന്ന കിറ്റുകൾ ആണ് ഇത്തവണ നൽകിയത്.
കോവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ രൂപം കൊണ്ട സംഘടന ഇതിനകം 12500 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകുകയും മെഡിക്കൽ സഹായം ഉൾപ്പെടെ രണ്ടു കോടി അമ്പത്തി അഞ്ച് ലക്ഷം രൂപയുടെ സന്നദ്ധ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് സംഘടന പ്രസിഡൻ്റ് എം കെ നവാസ് അറിയിച്ചു.